കോടിയേരി സ്‌മൃതി ഏകദിന സെമിനാർ 20ന് ചൊക്ലിയിൽ

തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ മൂന്നാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് 20ന് ചൊക്ലിയിൽ കോടിയേരി സ്‌മൃതി ഏക ദിന സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും തൃപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ ഉദ്‌ഘാടനം ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖർ സെമിനാറിൽ വിഷയം അവതരിപ്പിക്കും.
സെമിനാറിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈനായോ ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയിൽ നേരിട്ടോ 10 വരെ രജിസ്‌റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. 9744166430 നമ്പറിൽ ഗൂഗിൾപേ ചെയ്യാം. വിശദവിവരങ്ങൾ 9495908020, 9496141986 നമ്പറിൽ. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ ഏരിയകമ്മിറ്റിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. https://forms.gle/cSRm52hhq3FJ8LUe6









0 comments