ജനകീയമായി കോടിയേരി സ്‌മൃതി സെമിനാർ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചൊക്ലിയിൽ നടന്ന കോടിയേരി സ്‌മൃതി സെമിനാർ മണിക് സർക്കാർ ഉദ്‌ഘാടനംചെയ്യുന്നു
തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചൊക്ലിയിൽ നടന്ന കോടിയേരി സ്‌മൃതി സെമിനാർ മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ ഉദ്‌ഘാടനംചെയ്തു.
ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമന കലാ സാഹിത്യസംഘം പാനൂർ മേഖലാ കമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൗൺസിലുമാണ് സംഘാടകർ. ചൊക്ലി പോസ്‌റ്റോഫീസിനടുത്ത് പട്ടർവയലിൽ തയ്യാറാക്കിയ, ആയിരംപേർക്കിരിക്കാവുന്ന പന്തലിലായിരുന്നു സെമിനാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 700 പേർ ഇതിനകം രജിസ്റ്റർചെയ്‌തിരുന്നതായി മുൻപ് ഭാരവാഹികൾ അറിയിച്ചിരുന്നു. ശനി രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമൊരുക്കിയിരുന്നു.
‘ഭരണഘടന: വർത്തമാനവും ഭാവിയും’, ‘ഉന്നതവിദ്യാഭ്യാസരംഗത്തെ സമകാലിക വെല്ലുവിളികൾ’ എന്നീ വിഷയങ്ങളിലും സെമിനാർ നടക്കും.









0 comments