കൊച്ചി മെട്രോയ്‌ക്കായി മടിക്കൈയിൽ സൗരോർജ പ്ലാന്റ്

മടിക്കൈ (കാസർകോട്)
കൊച്ചി മെട്രോ റെയില്‍ കോർപറേഷനുവേണ്ടി മടിക്കൈയിൽ സൗരോർജ പ്ലാന്റ് ഒരുങ്ങുന്നു. പ്ലാന്റിനായി സംസ്ഥാന സർക്കാർ മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകര കാരാക്കോടിനടുത്ത് തോരക്കൊച്ചിയിൽ 50 ഏക്കർ ഭൂമി അനുവദിച്ചു. 32.05 ലക്ഷം രൂപ വാർഷിക പാട്ടത്തിന് 30 വർഷത്തേക്കാണ് ഭൂമി അനുവദിച്ചത്.
അമ്പലത്തുകര, കാരാക്കോട്, വെള്ളൂട എന്നിവിടങ്ങളിൽ സർക്കാർ പദ്ധതികളുടെ ഭാഗമായും ആസ്റ്റർ മിംസിന്റേത് ഉൾപ്പെടെയുള്ള സ്വകാര്യ സംരംഭങ്ങൾക്കുമായി നിലവിൽ സൗരോർജ പ്ലാന്റുണ്ട്. ഇവിടെ ഏക്കർ കണക്കിന് വിജനമായ പാറപ്രദേശങ്ങളുണ്ട്. തോരക്കൊച്ചിയിൽ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റിൽനിന്ന് കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതി കൊച്ചി മെട്രോയ്ക്ക് കൈമാറാനാണ് ധാരണ.









0 comments