Deshabhimani

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കരുത്: കെജിഎൻഎ

KGNA.jpg
വെബ് ഡെസ്ക്

Published on Sep 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം : എൻഎച്ച്എം മുഖേന നിയമിതരായ പതിനേഴായിരത്തോളം വരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം പൊതുജനാരോഗ്യ മേഖലയെ വൻ പ്രതിസന്ധിയിലാക്കുമെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ. നീക്കത്തിൽനിന്ന്‌ സർക്കാർ പിന്തിരിയണം.


ഡോക്ടർമാരുടെയും നഴ്‌സുമാരുടെയുമടക്കം ജീവനക്കാരുടെ വലിയ കുറവാണ് ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഒഴിവുള്ള തസ്തികകളിൽ യഥാസമയം നിയമനം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. ജീവനക്കാരുടെ സ്ഥാനകയറ്റമുൾപ്പെടെ അനന്തമായി നീളുകയാണ്. രാഷ്ട്രീയപ്രേരിതവും മാനദണ്ഡവിരുദ്ധവുമായ സ്ഥലംമാറ്റങ്ങൾമാത്രമാണ് വകുപ്പിൽ നടക്കുന്നത്. ജീവനക്കാരാകെ വലിയ മാനസിക സമ്മർദത്തിലാണ്. ഇത് വകുപ്പിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇതിനിടയിലാണ് വിവിധ വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം. ഇത് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home