കെഎഫ്‌സി സൃഷ്ടിച്ചത് 80,000 തൊഴിലവസരം

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി സംസ്ഥാനത്ത് എൺപതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള ഫിനാൻഷ്യൽ കോർപറേഷൻ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎഫ്സിയുടെ മൊത്തം ബിസിനസ് ഈ സർക്കാരിന്റെ കാലത്ത് ഇരട്ടിയായി. 1953ൽ രൂപീകരിക്കപ്പെട്ട കോർപറേഷനിലേയ്ക്ക് ഇത്രയുംകാലം കൊണ്ട് സർക്കാർ നിക്ഷേപിച്ച മൂലധനം ഏതാണ്ട് 900 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും ഈ സർക്കാരിന്റെ കാലത്താണെന്നതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കെഎഫ്‌സി എംഡി ശ്രീറാം വെങ്കിട്ടരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ക്ലൈനസ് റൊസാരിയോ എന്നിവർ സംസാരിച്ചു.
0 comments