കേരളത്തിന്റെ ധനസ്ഥിതി: അടിയന്തര പ്രമേയത്തിൽ ചർച്ച തുടങ്ങി

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ വീണ്ടും അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തു. സമ്മേളനം തുടങ്ങിയതിന് ശേഷം പ്രതിപക്ഷത്തിന്റെ നാലാമത്തേതും ചര്‍ച്ചയ്ക്കെടുക്കുന്ന മൂന്നാമത്തെ അടിയന്തര പ്രമേയവുമാണിത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ട്രഷറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നും ക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചെന്നും കാണിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. മാത്യു കുഴൽനാടൻ എംഎൽഎ ആണ് അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. 15ാം കേരള നിയമസഭ ചർച്ചയ്ക്കെടുക്കുന്ന പതിനേഴാമത് അടിയന്തര പ്രമേയമാണിത്.









0 comments