print edition രജിസ്ട്രാറുടെ സസ്‌പെൻഷൻ : സിൻഡിക്കറ്റ് സത്യവാങ്‌മൂലം സമർപ്പിക്കണം

കൊച്ചി
സസ്‌പെൻഷൻ പിൻവലിച്ചിട്ടും തിരിച്ചെടുക്കാത്തതിനെതിരെ കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സിൻഡിക്കറ്റിനോട് ഹെെക്കോടതി നിർദേശിച്ചു.
സസ്-പെൻഷൻ പിൻവലിക്കാൻ ഹൈക്കോടതി മുന്പ് നിർദേശിച്ചതല്ലേയെന്നും തീരുമാനം എന്താണെന്നും കോടതി ആരാഞ്ഞു. നവംബർ ഒന്നിലെ സിൻഡിക്കറ്റ് യോഗം സസ്‌പെൻഷൻ പിൻവലിച്ചതാണെന്നും അതിൽ വെെസ് ചാൻസലർ ഡോ. മോഹനൻ കുന്നമ്മൽ തുടർനടപടിയെടുത്തില്ലെന്നും അറിയിച്ചു. തുടർന്ന് നടപടിക്രമം വിശദീകരിക്കാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് എൻ നഗരേഷ് ഹർജി 25ലേക്ക് മാറ്റി.
സർവകലാശാല സെനറ്റ് ഹാളിൽ ഗവർണറെ പങ്കെടുപ്പിച്ച് പത്മനാഭസേവാ ഭാരതി നടത്തിയ സെമിനാറിലെ സംഭവവികാസങ്ങളെ തുടർന്നാണ് പ്രതികാരനടപടിയുടെ ഭാഗമായി രജിസ്‌ട്രാറെ വിസി സസ്‌പെൻഡ് ചെയ്‌തിരുന്നത്. എന്നാൽ, രജിസ്ട്രാറെ നിയമിക്കാനും മറ്റു നടപടിക്കുമുള്ള അധികാരം വിനിയോഗിച്ച് സിൻഡിക്കറ്റ് സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു.









0 comments