ബിരിയാണി, ഫ്രൈഡ്‌ റൈസ്‌; സ്‌കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി

v sivankutty
വെബ് ഡെസ്ക്

Published on Jun 17, 2025, 06:15 PM | 2 min read

തിരുവനന്തപുരം: മുട്ട ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, വിവിധയിനം പായസങ്ങൾ.. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി വിഭവങ്ങൾ തയ്യാറാക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികളും നൽകും.


സ്കൂൾ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ്‌ ഈ രുചിവൈവിധ്യം. ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുന്നു. വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താം.


പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണ്.


ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ


1–-ാം ദിവസം: ചോറ്, കാബേജ് തോരൻ, സാമ്പാർ

2: ചോറ്, പരിപ്പ് കറി, ചീരത്തോരൻ

3: ചോറ്, കടല മസാല, കോവയ്ക്ക തോരൻ

4: ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

5: ചോറ്, സോയ കറി, കാരറ്റ് തോരൻ

6: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ

7: ചോറ്, തീയൽ, ചെറുപയർ തോരൻ

8: ചോറ്, എരിശ്ശേരി, മുതിര തോരൻ

9: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

10: ചോറ്, സാമ്പാർ, മുട്ട അവിയൽ

11: ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി

12: ചോറ്, പനീർ കറി, ബീൻസ് തോരൻ

13: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

14: ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

15: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

16: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

17: ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

18: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

19: ചോറ്, പരിപ്പ് കുറുമ, അവിയൽ

20: ചോറ് / ലെമൺ റൈസ്, കടല മസാല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home