പരിഷത്ത്‌ സംസ്ഥാന സമ്മേളനം സമാപിച്ചു

ജനകീയ പ്രതിരോധത്തോടെ മയക്കുമരുന്ന് വ്യാപനം പ്രതിരോധിക്കണം

parishad state meet
avatar
സ്വന്തം ലേഖകൻ

Published on May 12, 2025, 12:00 AM | 2 min read

പാലക്കാട്‌ : കേരളത്തിലെ മയക്കുമരുന്ന്- വ്യാപനം തടയാന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്‌കരിക്കണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മയക്കുമരുന്നിന്റെ ഉൽപ്പാദനവും വിതരണവും രാജ്യാന്തരതലത്തിൽ നടക്കുന്ന സാമ്പത്തിക പ്രവർത്തനമാണ്. വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സ്വകാര്യവൽക്കരണം മയക്കുമരുന്നിന്റെ ഒഴുക്കിനെ സഹായിക്കുന്നതായി ആക്ഷേപമുണ്ട്‌. എക്‌സൈസിന്റെയും പൊലീസിന്റെയും കൂട്ടായ പ്രവർത്തനങ്ങളെ പൊതുസമൂഹവുമായി കണ്ണിചേർക്കണം.


സർക്കാർ അധികാരികൾ, യുവസംഘടനാ പ്രവർത്തകർ, വിദ്യാലയങ്ങൾ, സാംസ്കാരിക പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന ഐക്യനിര രൂപപ്പെടുത്തണമെന്നും മയക്കുമരുന്നിന്റെ വിതരണശൃംഖലയെ തുടക്കത്തിൽത്തന്നെ തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്തെ ഫെഡറൽ സംവിധാനം സംരക്ഷിക്കാൻ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണം. കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രവണതകളെ ചെറുക്കണം. ഒരു ഭാഷ, ഒരു വസ്ത്രരീതി, ഒരു ഭക്ഷണം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ് എന്നൊക്കെ ഭരണാധികാരികൾ പറഞ്ഞുതുടങ്ങി. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനഭരണത്തിൽ ഇടപെടുന്നത് സുപ്രീംകോടതിയുടെ ഭരണഘടനാ വ്യാഖ്യാനത്തിലൂടെയാണ് നിയന്ത്രിക്കാനായത്.

രാജ്യത്ത്‌ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ദൗർലഭ്യം അടിയന്തരമായി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ മരുന്ന് ഉൽപ്പാദിപ്പിക്കുന്നില്ല. സ്വകാര്യ സ്ഥാപനം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദനം കുറച്ചു. കൃത്രിമ ദൗർലഭ്യം സൃഷ്ടിച്ച്‌ വില വർധിപ്പിക്കാൻ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. സമഗ്ര പേ വിഷബാധ പ്രതിരോധപദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം. കടൽമണൽ ഖനനം വിശദമായ പഠനത്തിനുശേഷമേ നടത്താവൂ എന്നും സമ്മേളനം ആവശ്യപ്പെട്ടു. ഞായറാഴ്‌ച ഭാവിപരിപാടികളുടെ ചർച്ചയോടെയാണ്‌ സമ്മേളനം ആരംഭിച്ചത്‌. കെ രാധകൃഷ്‌ണൻ എംപിയും സമ്മേളനത്തില്‍ സംസാരിച്ചു.


ടി കെ മീരാഭായ്‌ പ്രസിഡന്റ്, 
പി വി ദിവാകരന്‍ ജനറൽ സെക്രട്ടറി

പാലക്കാട്‌ : കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിഡന്റായി ടി കെ മീരാഭായിയെയും ജനറൽ സെക്രട്ടറിയായി പി വി ദിവാകരനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: പി യു മൈത്രി, ജി സ്റ്റാലിൻ (വൈസ് പ്രസിഡന്റുമാർ), എസ് യമുന, പി അരവിന്ദാക്ഷൻ, അഡ്വ. വി കെ നന്ദനൻ (സെക്രട്ടറിമാർ), കെ വിനോദ്കുമാർ (ട്രഷറർ).

parishad meet

മാസിക എഡിറ്റർമാർ- ഡോ. അജയകുമാർ വർമ (ശാസ്ത്രഗതി), ഡോ. വി കെ ബ്രിജേഷ് (ശാസ്ത്രകേരളം), കെ ആർ അശോകൻ (യുറീക്ക), സി റിസ്വാൻ (ലൂക്ക), അരുൺ രവി (സയൻസ് കേരള). വിഷയസമിതി കൺവീനർമാർ: -ഡോ. എം വി ഗംഗാധരൻ, പി സുരേഷ്ബാബു (പരിസരം), വി മനോജ്കുമാർ (ആരോഗ്യം), ഇ വിലാസിനി (ജെൻഡർ), പി എ തങ്കച്ചൻ (വികസനം), ബി രമേഷ് (നവമാധ്യമം), എം ദിവാകരൻ (യുവസമിതി), എസ് ജയകുമാർ (കലാസംസ്കാരം), ജോജി കൂട്ടുമ്മേൽ (ബാലവേദി), പി പ്രദോഷ് (പ്രസിദ്ധീകരണം), ലില്ലി കർത്ത (ഡോക്യുമെന്റേഷൻ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home