മഴ, മണ്ണിടിച്ചിൽ; വാഗമൺ -ഈരാറ്റുപേട്ട റൂട്ടിൽ രാത്രികാല യാത്രാ നിരോധനം

വാഗമൺ റോഡ് വേലത്തുശ്ശേരി ക്ക് സമീപം വലിയ പാറ വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ
ഇടുക്കി: വാഗമൺ ഈരാറ്റുപേട്ട റൂട്ടിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചതായി കോട്ടയം കലക്ടറേറ്റിൽ നിന്നും അറിയിച്ചു. ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. മണ്ണിടിച്ചിലുമുണ്ടായി. കാര്യാട് -തീക്കോയി റോഡിൽ വലിയപാറ റോഡിലേക്ക് പതിച്ചിരിക്കുകയാണ്. ആളപായമുണ്ടായിട്ടില്ല.
പാറ പൊട്ടിച്ച് മാറ്റാനുളള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ് .ഇന്നുച്ചവരെ കാര്യമായ രീതിയിൽ ഗതാഗതം തടസപ്പെട്ടിരുന്നില്ല. എന്നാൽ രാത്രി യാത്ര കൂടുതൽ ദുഷ്കരവും അപകട സാധ്യതയുടേയും അടിസ്ഥാനത്തിൽ കളക്ടർ യാത്ര നിരോധിക്കുകയായിരുന്നു.










0 comments