ad
Deshabhimani

ചേർത്തലയിൽ 6000 വീട്‌ വെള്ളത്തിൽ

cherthala 2
avatar
സ്വന്തം ലേഖകൻ

Published on Aug 06, 2026, 10:44 PM | 1 min read

ചേര്‍ത്തല: താലൂക്കില്‍ വെള്ളക്കെട്ട് രൂക്ഷത കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ വ്യാപിച്ചു. 6000ൽപ്പരം വീടുകള്‍ വെള്ളക്കെട്ടിലായി. കോടംതുരുത്ത് ചങ്ങരം സ്‌കൂളിലും വയലാര്‍ എല്‍പി സ്‌കൂളിലും പുതുതായി ക്യാമ്പ്‌ തുറന്നു. ഇതോടെ താലൂക്കില്‍ അഞ്ച്‌ ദുരിതാശ്വാസ ക്യാമ്പുകളായി. 83 കുടുംബങ്ങളിലെ 153 പേരാണ് ക്യാന്പുകളിലുള്ളത്.

​ ചേര്‍ത്തല തെക്ക് പഞ്ചായത്ത് കണ്ണികാട് സാംസ്‌കാരികനിലയം, അറവുകാട് ദേവസ്വം ഓഡിറ്റോറിയം, കുത്തിയതോട് പഞ്ചായത്തിലെ പറയകാട് ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നേരത്തെ ക്യാമ്പ് തുറന്നിരുന്നു. തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്, കടക്കരപ്പളളി, പട്ടണക്കാട്, ചേര്‍ത്തല നഗരം, വയലാര്‍, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ വെള്ളക്കെട്ട്‌ രൂക്ഷമായി.

​ കിഴക്കൻവെള്ളം വേന്പനാട്‌ കായലിലൂടെ കടലിലേക്ക്‌ ഒഴുകുന്ന പ്രധാന കവാടമായ അന്ധകാരനഴി പൊഴി തുറന്നെങ്കിലും വരവിനനുസരിച്ച്‌ ഒഴുകാത്തത്‌ വെള്ളക്കെട്ട്‌ വ്യാപിക്കാനിടയായി. മഴതുടർന്നാൽ വെള്ളിയാഴ്‌ച കൂടുതല്‍ ക്യാമ്പ്‌ തുറക്കേണ്ടിവരും. ഒറ്റമശേരി, അര്‍ത്തുങ്കല്‍ ആയിരംതൈ എന്നിവിടങ്ങളിൽ കടല്‍വെള്ളം കയറുന്ന പ്രതിഭാസവും ഉണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home