print edition ബിജെപി ആഗ്രഹിക്കുന്നത് കേരളത്തിൽ അതിനെക്കാൾ വേഗത്തിൽ നടപ്പാകുന്നു: പി രാജീവ്

തിരുവനന്തപുരം: കേന്ദ്ര ബിജെപി സർക്കാർ ആഗ്രഹിക്കുന്ന കാര്യം അതിനെക്കാൾ വേഗത്തിൽ നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. പിഎം ശ്രീ, വഖഫ് വിഷയങ്ങളിലടക്കം ഇത് കണ്ടു.
ഇഡിയുടെ കത്ത് വേദവാക്യമായി എടുത്ത് നടപടി തുടങ്ങിയ രാജ്യത്തെ ആദ്യ ബിജെപി ഇതര സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ലീഗിന്റെ ‘വഖഫ് നിയമത്തിലെ ഒളിയജണ്ടകൾ’ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ് അധ്യക്ഷനായി. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷകനായി. പുനലൂർ സോമരാജൻ, വെഞ്ചേമ്പ് ഷിബു എന്നിവർക്ക് പ്രതിഭാപുരസ്‌കാരങ്ങൾ നൽകി.
ജം ഇയ്യത്തുൽ ഉലമാ എ ഹിന്ദ് ജനറൽ സെക്രട്ടറി വി എച്ച് ജനാബ് അലിയാർ ഖാസിമി ചർച്ച ഉദ്‌ഘാടനം ചെയ്തു. ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, എ നീലലോഹിതദാസ്, പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി, വിഴിഞ്ഞം സഇൗദ് മൗലവി, നാസർ കടയറ, ജലീൽ പുനലൂർ തുടങ്ങിയവർ സംസാരിച്ചു.









0 comments