കേരളം മികച്ച മാതൃക; 30,000 കോടിയുടെ നിക്ഷേപം നടത്തും: കരൺ അദാനി

karan adani

കരൺ അദാനി

വെബ് ഡെസ്ക്

Published on Feb 21, 2025, 06:24 PM | 1 min read

കൊച്ചി: വികസിത ഇന്ത്യക്ക്‌ ശക്തമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ അനിവാര്യമാണെന്നും അതിന്‌ മികച്ച മാതൃക കേരളമാണെന്നും അദാനി പോർട്‌സ്‌ എംഡി കരൺ അദാനി. സംസ്ഥാനത്ത് അഞ്ചുവർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ്‌ 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഇൻവെസ്‌റ്റ്‌ കേരള ആഗോള നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി.


5000 കോടി രൂപയാണ് ഇതുവരെ വിഴിഞ്ഞത്ത് നിക്ഷേപിച്ചിട്ടുള്ളത്. ഇത് കൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം കൂടി വിഴിഞ്ഞത്ത്‌ നടത്തുമെന്നും പറഞ്ഞു. കൊച്ചിയിൽ ലോജിസ്‌റ്റിക്‌, ഇ കൊമേഴ്‌സ്‌ ഹബ്ബ്‌ സ്ഥാപിക്കും. സിമന്റ്‌ ഉൽപ്പാദനമേഖലയിലും നിക്ഷേപം വാഗ്ദാനം ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്തഘട്ട വിപുലീകരണത്തിന് 5500 കോടി രൂപ ചെലവഴിക്കും.


വികസനരംഗത്ത്‌ അടയാളപ്പെടുത്താവുന്ന മാറ്റങ്ങളാണ്‌ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സാധ്യമാക്കിയത്. മികച്ച വ്യവസായ സൗഹൃദാന്തരീക്ഷവും സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥയും കേരളത്തെ മുന്നിലെത്തിച്ചു. മാത്രമല്ല മാനവവിഭവശേഷി വികസനത്തിലും കേരളം മാതൃകയാണെന്നും കരൺ അദാനി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home