ad
Deshabhimani

ഡിജിറ്റൽ സർവേയും താറുമാറായി; കരാർ ജീവനക്കാരെ പിരിച്ചുവിട്ടു

Digital Survey.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 31, 2026, 09:58 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപടികളും താറുമാറായ അവസ്ഥയിൽ. സർവേ ഡിപ്പാർട്ട്മെന്റിലെ 2800 ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടു. നാലുമാസത്തെ ശമ്പളം കുടിശ്ശികയായി നിൽക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി.


കുടിശിക പോലും നൽകാതെയാണ് കരാർ ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നുമുതൽ ജോലിക്ക് വരണ്ട എന്ന് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോടികൾ ചെലവഴിച്ചാണ് ഡിജിറ്റൽ സർവ്വേ നടപടിക്ക് വേണ്ട പദ്ധതി രൂപീകരിച്ചത്.


എന്നാൽ ഇതിന്റെ നടപടികൾ സംസ്ഥാനത്തെ ഒട്ടുമിക്ക വില്ലേജുകളിലും പൂർത്തിയായിട്ടില്ല. കൂട്ടമായുള്ള ഈ അപ്രതീക്ഷിത പിരിച്ചുവിടൽ പദ്ധതിയുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഫണ്ടിൽ അപര്യാപ്തതയുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.


എങ്ങനെയാണു ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തീകരിക്കുക എന്ന കാര്യത്തിൽ സർക്കാരിന് യാതൊരു മുൻകരുതലുമില്ലാതെയാണ് പിരിച്ചുവിടൽ. അതും പദ്ധതിയാരംഭിച്ച് ദിവസങ്ങൾക്കുള്ളിലായത് കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഓഗസ്റ്റ് ഒന്നുമുതൽ നിർത്തിവയ്ക്കാനാണ് ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home