ad
Deshabhimani

അർധരാത്രിയിൽ മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡൽ പ്രഖ്യാപനം; അസാധാരണ നടപടി

Kerala Police Head Quarters
avatar
സ്വന്തം ലേഖകൻ

Published on Aug 14, 2026, 11:52 PM | 1 min read

തിരുവനന്തപുരം: മികച്ച സേവനം കാഴ്ചവച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡൽ പ്രഖ്യാപിച്ചത്‌ അർധരാത്രിയിൽ. തർക്കങ്ങളെ തുടർന്ന്‌ തീരുമാനം നീണ്ടതോടെയാണ്‌ അസാധാരണ നടപടിയുണ്ടായത്‌. 282 ഉദ്യോഗസ്ഥർക്കാണ് പൊലീസ്‌ മെഡൽ പ്രഖ്യാപിച്ചത്‌.


സ്വാതന്ത്ര്യദിനത്തലേന്ന് നേരത്തെതന്നെ മെഡൽ പ്രഖ്യാപിക്കുന്നതാണ്‌ കീഴ്‌വഴക്കം. മെഡല്‍പ്പട്ടിക രഹസ്യമായി തയ്യാറാക്കി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നതിലുണ്ടായ വീഴ്ചയാണ് പ്രഖ്യാപനം വൈകിച്ചതെന്നാണ്‌ വിവരം. പട്ടിക മാര്‍ച്ചില്‍ത്തന്നെ പൊലീസ് ആസ്ഥാനത്തുനിന്ന്‌ ആഭ്യന്തരവകുപ്പിന്‌ കൈമാറിയെങ്കിലും തിരുത്തലിനായി തിരിച്ചയച്ചു. തുടർന്നാണ്‌ പട്ടിക പുറത്തിറങ്ങാൻ അർധരാത്രിവരെ കാത്തിരിക്കേണ്ടിവന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home