മോശം കാലാവസ്ഥ: മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലിക്കോപ്റ്റർ തിരിച്ചിറക്കിയതെന്നാണ് വിവരം. കൊച്ചിയിലേക്ക് പൊകുന്നതിനിടെ മോശം കാലാവസ്ഥയനുഭവപ്പെട്ടതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഹെലിക്കോപ്റ്റർ തിരിച്ചിറക്കുകയായിരുന്നു. മുഖ്യമന്ത്രി വിമാനത്താവളത്തിൽ തുടരുന്നു. കാലാവസ്ഥ അനുകൂലമായതിന് ശേഷം കൊച്ചിയിലേക്ക് യാത്ര തുടരും. രാവിലെ കവഡിയാറിൽ നിന്നാണ് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൊച്ചിയിൽ ലാൻൻഡ് ചെയ്യാൻ തയാറെഡുക്കുന്നതിനിടെയാണ് മോശം കാലാവസ്ഥ അനുഭവപ്പെട്ടത്. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.









0 comments