ad
Deshabhimani

ടൂണ്‍സ് ക്രാഫ്റ്റ് @ കോവളം: കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എഐ പരിശീലനവുമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി

toon craft
വെബ് ഡെസ്ക്

Published on Aug 07, 2025, 02:42 PM | 1 min read

തിരുവനന്തപുരം : കേരള കാര്‍ട്ടൂണ്‍ അക്കാദമി കേരളത്തിലെ തിരഞ്ഞെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നൈപുണ്യ വികസന ഓറിയന്‍റേഷന്‍ ക്യാമ്പ് നടത്തുന്നു. എഐ, ഡിജിറ്റല്‍ ഡ്രോയിങ്ങ് എന്നീ ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂണ്‍സ് ക്രാഫ്റ്റ്@കോവളം എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്ത് 8ന് രാവിലെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥിന്‍റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ രാവിലെ 11ന് ക്യാമ്പിന് തുടക്കമാകും. രണ്ട് തവണ ദേശിയ ചലചിത്ര അവാര്‍ഡും അന്തര്‍ദേശീയ ആന്‍സി ക്രിസ്റ്റല്‍ അവാര്‍ഡും ലഭിച്ച സുരേഷ് ഏറിയാട്ടിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഐക്കണ്‍ പദവി നല്‍കി ചടങ്ങില്‍ ആദരിക്കും. 51 കാര്‍ട്ടൂണിസ്റ്റുകളുടെ ജീവിതകഥ പറയുന്ന കാര്‍ട്ടൂണിസ്റ്റ് എന്ന പുസ്തകം ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്യും. സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യരും കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ സതീഷും ചടങ്ങില്‍ പങ്കെടുക്കും.


ടെക്നോ പാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ സ്റ്റുഡിയോ സന്ദര്‍ശിക്കുന്ന ക്യാമ്പ് അംഗങ്ങള്‍ക്ക് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനും കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗവുമായ ഡോ. എസ് സോമനാഥ്, എഐ- ഡിജിറ്റല്‍ ഡ്രോയിങ്ങ് വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തും. 9നും, 10നും കോവളം സാഗര ബീച്ച് റിസോര്‍ട്ടിലാണ് ക്യാമ്പ് . തിരുവനന്തപുരത്തെ ടൂണ്‍സ് അനിമേഷന്‍ വൈസ് ചെയര്‍മാന്‍ എ എസ് വിനോദായിരിക്കും ക്യാമ്പ് നയിക്കുക. എഐ, ഡിജിറ്റല്‍ ഡ്രോയിങ്ങ് രംഗത്തെ പ്രമുഖരും ക്യാമ്പില്‍ പങ്കെടുത്ത് കാര്‍ട്ടൂണിസ്റ്റുകളോട് സംവദിക്കും. അനിമേറ്റര്‍ സുരേഷ് എറിയാട്ട് അനിമേഷന്‍ രംഗത്തെ ഡിജിറ്റല്‍ സ്വാധീനത്തെ കുറിച്ച് ക്യാമ്പ് അംഗങ്ങളോട് സംവദിക്കുന്നുണ്ട്. എം എം മോനായി രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച കേരള ചരിത്രം- ഒരു പഠനം എന്ന പുസ്തകം കോവളം ക്യാമ്പില്‍ പ്രകാശനം ചെയ്യും. പ്രവേശനം ഡെലിഗേറ്റുകളായ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാത്രമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home