'എന്ത് ചെയ്യാനാ സാറേ കയ്യിലിരിപ്പ് പണ്ടേ കുറച്ചു മോശമാ'; കിടിലൻ മേക്കിങ്ങുമായി 'ഐ, നോബഡി' ട്രെയിലർ

ഐ, നോബഡി സിനിമയുടെ പോസ്റ്ററുകൾ |Photo:Socialmedia
തിരുവനന്തപുരം : 'റോഷാക്കി'നു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജും പാർവതി തിരുവോത്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാങ്ക് കൊള്ളയും, അത് അന്വേഷിച്ച് നടക്കുന്ന വിവിധ സംഘങ്ങളും തമ്മിലുള്ള സംഘർഷമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ എന്ന കഥാപാത്രം ഏറെ ദുരൂഹത നിറഞ്ഞതാണ്. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നടൻ ഹക്കീം ഷാജഹാനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ ഖാലിദ് റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇ4 എന്റർടെയ്ൻമെൻറ്സും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ഇബിലീസ്', 'റോഷാക്ക്', 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത്.
അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിശാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, എസ് കൃഷ്ണൻ ശിവറാം, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബീന ചന്ദ്രൻ, ദിനീഷ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെയു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് സംഗീതവും ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.









0 comments