‘സാന്ത്വനപരിചരണത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കും’

ഭിന്നശേഷിക്കാരായ ശരത് പടിപ്പുര, ധന്യ ഗോപിനാഥ്, മാർട്ടിൻ നെട്ടൂർ എന്നിവർ
കൊച്ചി
‘‘സാന്ത്വന പരിചരണരംഗത്ത് സർക്കാരിന്റെ പദ്ധതി അത്ഭുതങ്ങൾ സൃഷ്ടിക്കും’’–- സാർവത്രിക സാന്ത്വന പരിചരണ പദ്ധതി യാഥാർഥ്യമായപ്പോൾ ശരത്തിന്റെയും സുഹൃത്തുക്കളുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.
ശരത്തിനെ വീൽചെയറിലാക്കിയത് 18 വർഷംമുമ്പുണ്ടായ അപകടമാണ്. കൈകളും തലയും മാത്രമേ ചലിപ്പിക്കാനാകൂ. എങ്കിലും തളരാതെ മുന്നോട്ടുപോയി. പാട്ടുപാടി, മാജിക് അവതരിപ്പിച്ചു. വീൽചെയറിലിരുന്ന് മാജിക് അവതരിപ്പിക്കുന്ന മാന്ത്രികനെന്ന ഖ്യാതിയും നേടി.
‘‘വലിയ കാര്യമാണ് സർക്കാരിന്റെ സംരംഭം’’– -ശരത്തിന്റെ സുഹൃത്തുക്കളായ ധന്യ ഗോപിനാഥിന്റെയും മാർട്ടിന്റെയും വാക്കുകളിൽ സന്തോഷം. ‘‘ഞങ്ങളെപ്പോലെ നിരവധിപേരുണ്ട്. അവർക്കെല്ലാം പദ്ധതി സഹായമാകും. ജനപിന്തുണയോടെ സർക്കാർ ഇത് വിജയത്തിലെത്തിക്കണം’’–- ഇരുവരും പറഞ്ഞു.









0 comments