കേരളവും തമിഴ്‌നാടും നടത്തുന്നത് സന്ധിയില്ലാത്ത പോരാട്ടം: കനിമൊഴി

കോഴിക്കോട്: കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് കേരളവും തമിഴ്‌നാടും നടത്തുന്നതെന്ന് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എംപി പറഞ്ഞു. ഡിസിസി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. കേന്ദ്രം എല്ലാ തരത്തിലുള്ള വിഭാഗീയ നയങ്ങളും പുറത്തെടുക്കുകയാണ്. അർധരാത്രിയിലാണ് വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. എതിർക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്– കനിമൊഴി പറഞ്ഞു.









0 comments