print edition എംഎൽഎമാർക്ക് പരിശീലനം തുടങ്ങി

തിരുവനന്തപുരം: നിയമസഭാ നടപടിക്രമങ്ങൾ ആഴത്തിൽ പഠിച്ച് പൊതുപ്രശ്‌നങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ സാമാജികർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
പതിനാറാം കേരള നിയമസഭയിലെ അംഗങ്ങൾക്കായുള്ള പരിശീലന പരിപാടി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നിയമസഭ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. പൊതുജീവിതത്തിൽ ലഭിച്ച സുപ്രധാന ഉത്തരവാദിത്തമാണ് നിയമസഭാ സാമാജികത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്താപ്രാധാന്യത്തിനു വേണ്ടി സഭയുടെ അന്തസ്സിന് കോട്ടംവരുത്തുന്ന കാര്യങ്ങൾ ഉണ്ടാകാതിക്കാൻ സാമാജികർ ശ്രമിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കൂടുതൽ സമയം സഭയിൽ ചെലവഴിക്കാൻ സാമാജികർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ രാജൻ എംഎൽഎ, നിയമസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഷാജി സി ബേബി എന്നിവർ സംസാരിച്ചു.
ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന പരിശീലനം വ്യാഴാഴ്‌ച സമാപിക്കും. നിയമസഭാ പ്രവർത്തനങ്ങൾ, നിയമനിർമാണ നടപടിക്രമങ്ങൾ, അംഗങ്ങളുടെ ചുമതലകളും അവകാശങ്ങളും സംബന്ധിച്ച അവബോധം തുടങ്ങിയ വിവിധ സെഷനുകൾ നടക്കും.









0 comments