ad
Deshabhimani

കീക്കൊഴൂർ രഞ്ജിത കൊലക്കേസ്; പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിനതടവ്

ranni

രഞ്ജിത കൊലക്കേസ്

വെബ് ഡെസ്ക്

Published on May 06, 2026, 05:48 PM | 1 min read

പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കീക്കൊഴൂർ സ്വദേശി രഞ്ജിതയെ വെട്ടിക്കൊന്ന കേസിലാണ് പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിനതടവ്.


രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുൽ സത്യൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2023 ജൂൺ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അതുൽ സത്യനെതിരെ രഞ്ജിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസിൽ വിചാരണ പൂർത്തിയാക്കി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home