മുംബൈയിൽ കനത്ത മഴ; കടയുടെ മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു

മുംബൈ : മുംബൈയിലെ കുർള പ്രദേശത്ത് ഞായറാഴ്ച പെയ്ത കനത്ത മഴയിൽ കടയുടെ മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. കുർള വെസ്റ്റിലെ നൗപാഡ പ്രദേശത്തെ ഹിന്ദി ബിഎംസി സ്കൂളിന് സമീപം ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു. 63കാരനായ യൂനുസ് കുന്ദാവാലയാണ് മരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ മഴക്കെടുതിയെത്തുടർന്ന് നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.
കനത്ത മഴയ്ക്കിടെ മരം കടപുഴകി യൂനുസ് നിന്നിരുന്ന കടയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂനുസിനെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ഉടൻ ഫൗസിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഗ്നിശമന സേന, പൊലീസ്, ബെസ്റ്റ്, നഗരസഭാ ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി മരം നീക്കം ചെയ്തു. ജൂൺ 30ന് ചെമ്പൂരിൽ ഒരു മരം കടപുഴകി ഓടുന്ന സ്കൂൾ ബസിന്റെ പുുറത്ത് വീണതിനെ തുടർന്ന് 11 വയസ്സുള്ള ആൺകുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം.











0 comments