ഈ തെരഞ്ഞെടുപ്പിലും, രാഷ്ട്രീയ ദശാസന്ധിയിലും ഏതു പക്ഷത്തെന്ന് തെല്ലും സംശയമില്ല; കെ ആര്‍ മീര

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ ദശാസന്ധിയിലും ആർക്കൊപ്പം നിൽക്കണമെന്നതിൽ തനിക്ക് തെല്ലും സംശയമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് വേദിയിലായിരുന്നു മീരയുടെ പരാമർശം. ചൂരൽ മലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച വീടുകള്‍ നറുക്കെടുക്കുന്ന വീട്ടമ്മയുടെ കണ്ണീർ നമ്മൾ കണ്ടു. ആ ആനന്ദ കണ്ണീരിനൊപ്പം നിൽക്കുക എന്നതാണ് ഇന്ന് ചെയ്യാൻ കഴിയുന്നത്. അതിനൊപ്പമാണ് നിൽക്കേണ്ടതെന്നും കെ ആർ മീര കൂട്ടിചേർത്തു.
എഴുത്തുകാരി എന്ന നിലയിലും പൗരനെന്ന നിലയിലും ആരുടെ പക്ഷത്തു നിൽക്കണമെന്നത് തന്നെ സംബന്ധിച്ച് ഒരു പ്രശ്നമേ ആകുന്നില്ലെന്നും കെ ആർ മീര വ്യക്തമാക്കി. ഏറ്റവും പിന്തുണ ആവശ്യമുള്ള, ഏറ്റവും ദൈന്യത നിറഞ്ഞ മനുഷ്യർക്ക് നന്മ ചെയ്യുന്നത് ആരാണോ, അവരുടെ പക്ഷത്തു നിൽക്കുന്നത് ആരാണോ, അവരുടെ ജീവിതത്തിന് കൂടുതൽ ഭദ്രമായ അടിത്തറ നൽകുന്നത് ആരാണോ അവരോടൊപ്പമാണ് താനെന്നും കെ ആർ മീര പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്കകൾ പ്രസംഗത്തിൽ പങ്കുവച്ചു. കേരളത്തിലെ മുഖ്യമന്ത്രി അല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്തരം ആകുലതകൾ ഏതെങ്കിലും മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി അറിയില്ലെന്നും കെ ആർ മീര പറഞ്ഞു.










0 comments