തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു

കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. തിരുമാറാടി മണ്ണത്തൂർ കരയിൽ കരോട്ട് അമ്മൻ കുളത്തിൽ അന്നക്കുട്ടി (80) ആണ് മരിച്ചത്. തൊഴിലുറപ്പ് പണിക്ക് ശേഷം വ്യാഴം സന്ധ്യ കഴിഞ്ഞിട്ടും അന്നക്കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല.
പരാതിയെത്തുടർന്ന് ഫയർഫോഴ്സും പൊലീസും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിലുള്ള റബ്ബർ മരവും, വട്ടമരവും കാറ്റിൽ കടപുഴകി അന്നക്കുട്ടിയുടെ ദേഹത്ത് വീണതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയി. മകൻ വർഗീസ്.









0 comments