ad
Deshabhimani

കിലയിൽ വഴിവിട്ട നിയമനം; യൂത്ത്‌ ലീഗ്‌, എംഎസ്‌എഫ്‌ ഭാരവാഹികളെ തിരുകി കയറ്റി മന്ത്രി

km shaji.jpg
വെബ് ഡെസ്ക്

Published on Sep 22, 2026, 09:19 PM | 1 min read

തൃശൂർ: കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷനിൽ (കില) മുസ്ലീം ലീഗുകാർക്ക്‌ അനധികൃത നിയമനം. മന്ത്രി കെ എം ഷാജിയുടെ നിർദേശ പ്രകാരം ആർജിഎസ്എ, കില ഹെൽപ്പ്‌ഡെസ്‌ക്‌ കോ–ഓർഡിനേറ്റർമാർ എന്നീ തസ്‌തികകളിലാണ്‌ വിദഗ്‌ദർക്ക്‌ പകരം യൂത്ത്‌ ലീഗ്‌, എംഎസ്‌എഫ്‌ സംസ്ഥാന ഭാരവാഹികളെ നിയമിച്ചത്‌. നിയമനപട്ടികയിൽ യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്‌.


മന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് നൽകിയ ലിസ്റ്റ് പ്രകാരമാണ് മുസ്ലീം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്‌എഫ്‌ സംസ്ഥാന ട്രഷറർ മുഹമ്മദ്‌ റാഷിദ്‌, ജില്ലാ പ്രസിഡന്റ്‌ ടി കെ ഷെഫീക് എന്നിവരെ കോ–ഓർഡിനേറ്റർ തസ്തികയിൽ നിയമിച്ചത്. അഭിമുഖമോ, വിജ്ഞാപനമോ, ഔദ്യോഗിക നടപടിക്രമങ്ങളോ, ആവശ്യമായ യോഗ്യതകളോ നിയമനത്തിൽ പാലിച്ചില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്‌.


എംഎസ്എഫ്‌ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മുഹമ്മദ്‌ മുസ്‌തഫ, കാസർകോട്‌ ജില്ലാ സെക്രട്ടറി മുഹമദ്‌ ഷാനിദ്‌, മലപ്പുറം ജില്ലാ സെക്രട്ടറി സലാവുദീൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി റാഷിദ്‌, തൃശൂരിലെ വനിതാ ലീഗ്‌ ഭാരവാഹികളായ വിൻസിയ, ഫ‍ൗസിയ എന്നിവരും കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹികളും പട്ടികയിലുണ്ട്‌. 25,000 മുതൽ 50,000 രൂപവരെ ശമ്പളം ലഭിക്കുന്ന തസ്‌തികകളാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home