മദ്യപിച്ചതിന്റെ അടുത്ത ദിവസവും വണ്ടിയോടിക്കണ്ട; മദ്യത്തിന്റെ അളവ് കൂടിയാൽ ലൈസൻസ് പോകും

എ ഐ നിർമിത ചിത്രം
കൊച്ചി: മദ്യപിച്ചതിന്റെ അടുത്ത ദിവസം രാവിലെ വാഹനം ഓടിച്ച് പോയാലും ഇനി സൂക്ഷിക്കണം. എംവിഡി പരിശോധിക്കുമ്പോൾ രക്തത്തില്‍ മദ്യത്തിന്റെ അളവ് അന്‍പത് മില്ലിക്ക് മുകളിലാണെങ്കിൽ ഉറപ്പായും വണ്ടിയോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് എംവിഡിയുടെ തീരുമാനം.
കൊച്ചിയിൽ 1121 പേരുടെ ലൈസൻസുകളാണ് ഇത്തരം നിയമലംഘനങ്ങളുൾപ്പടെ കണക്കിലെടുത്ത് ആർടിഒ റദ്ദാക്കിയിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടിയതോടെ എറണാകുളം ആര്‍ടിഒ കെ ആര്‍ സുരേഷ്, ജോയിന്റ് ആര്‍ടിഒ സിഡി അരുണ്‍ എന്നിവർ ചേർന്നാണ് ഹിയറിങ് നടപടികൾ ദ്രുതഗതിയിലാക്കി കേസുകൾ തീർപ്പാക്കുന്നത്.
ഈ വർഷം മാത്രം മദ്യപിച്ച് വാഹമോടിച്ചതിന്റെ പേരിൽ 437 പേരുടെ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു. ഇതിലധികരും ബസ്, കാർ, ലോറി ഡ്രൈവർമാരാണ്.









0 comments