കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ : കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്രച്ചിറയിൽ വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. രാമങ്കരി ജങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു വിനോദും വിദ്യയും. ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും ഇവർ ഹോട്ടൽ തുറന്നിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വിനോദ് കത്തിയെടുത്ത് വിദ്യയെ കുത്തുകയായിരുന്നുവെന്നുമാണ് വിവരം. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് വിദ്യ മരിച്ചു. വിദ്യയിലുള്ള സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
0 comments