Deshabhimani

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 20, 2025, 04:01 PM | 1 min read

കുളത്തൂപ്പുഴ : കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാനുക്കുട്ടൻ ഒളിവിലാണ്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം. സാനുക്കുട്ടനും രേണുകയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. രേണുകയുടെ കഴുത്തിനും വയറിനും ഒന്നിലേറെ കുത്തേറ്റു.


​ഗുരുതരമായി പരിക്കേറ്റ രേണുകയെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഏറെ ​ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ രേണുക മരിച്ചു. നിലവിൽ രേണുകയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാനുവിന് രേണുകയെ സംശയമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ തർക്കമുണ്ടായിട്ടുണ്ടെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി സമീപത്തെ വനമേഖലയിലടക്കം കുളത്തൂപ്പുഴ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇരുവർക്കും നാല് മക്കളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home