Deshabhimani

തിരുവനന്തപുരത്ത് പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തു

Skeleton.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 03:11 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നന്ദാവനത്തിൽ ശ്രീനേത്ര ആശുപത്രിക്ക് സമീപത്തായി പണി പൂർത്തിയാകാത്ത വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തു. ഏറെക്കാലമായി പണി പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നാണ് ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.


കോടതി നടപടികൾ നടക്കുന്ന കെട്ടിടമായതിനാൽ കുറച്ചധികം നാളായി നിർമാണപ്രവർത്തനങ്ങൾ പകുതിവഴിയിൽ ഉപേക്ഷിച്ചനിലയിലായിരുന്നു. ഇന്ന് സ്ഥലം വൃത്തിയാക്കാനെത്തിയ നിർമാണത്തൊഴിലാളികളാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടത്.


കെട്ടിടത്തിനുള്ളിൽ ഒരു ഭാഗത്ത് വെള്ളം കെട്ടിക്കിടന്നിരുന്നു, ആ ഭാഗത്താണ് ഒരു തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത്. കെട്ടിടവും പരിസരവും കാടുപിടിച്ചുകിടക്കുന്ന നിലയിലായിരുന്നു. ആരുടെ അസ്ഥികൂടമാണ് എന്ന വിവരം ലഭിച്ചിട്ടില്ല.


പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ കാണാതായവരിലേക്കും ദൂരൂഹ സാഹചര്യത്തിൽ മരിച്ചവരിലേക്കും അന്വേഷണം നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home