ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; മകനൊപ്പം സഞ്ചരിച്ച വീട്ടമ്മ മരിച്ചു

പ്രതീകാത്മക ചിത്രം
വർക്കല: നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെ കണ്ണംബ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മകനോടൊപ്പം സഞ്ചരിക്കുകയായിരുന്നു പ്രമീള.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലായതിന് അപകടത്തിന് കാരണം. വാഹനത്തിന്റെ നിയന്ത്രണം പൂർണമായും വിട്ടതോടെ പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments