തൊലിപ്പുറത്തെ ചികിത്സ മതിയാവില്ല, പാർടി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജനങ്ങൾക്ക് തൃപ്തികരമാകുന്ന രീതിയിൽ പാർടി നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തൊലിപ്പുറത്തെ ചികിത്സ സാധ്യമല്ല. സ്വാഭാവികമായും പാർടി നടപടിയുണ്ടാകും. കോൺഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി.
രാഹുൽ പുകഞ്ഞ കൊള്ളിയാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പാർടി ഏൽപ്പിച്ചത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ മതിലുചാടാനല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.








0 comments