Deshabhimani

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on Nov 23, 2026, 09:51 AM | 1 min read

കൊച്ചി : അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിധി പറയുക.


സസ്പെൻഷൻ നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിദ്യാർഥികൾ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്നാണ് സർകലാശാലയുടെ വാദം. എന്നാൽ, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകൾ റദ്ദാക്കണമെന്നും വിദ്യാർഥികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


കേസ് പരി​ഗണിച്ച വിവിധ ഘട്ടങ്ങളിൽ വിദ്യാർഥികളോട് അനുഭാവപൂർവ്വമായ സമീപനമാണ് എടുത്തത്. അതേസമയം, വീറോടെ തുടരുന്ന വിദ്യാർഥിസമരം 117–ാം ദിനത്തിലേക്കും സർവകലാശാലാ കവാടത്തിലെ നിരാഹാരസമരം 22–ാം ദിനത്തിലേക്കും കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home