ad
Deshabhimani

അജ്ഞാതജീവി കോഴികളെ കൊന്നു

hen 1

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2026, 08:35 PM | 1 min read

മംഗലപുരം: അജ്ഞാതജീവിയുടെ ആക്രമണത്തിൽ കോഴികൾ ചത്തു. മഞ്ഞമല തച്ചപ്പള്ളി ദിവ്യഭവനിൽ പത്മകുമാരിയമ്മയുടെ 22 കോഴികളാണ് ചത്തത്. ഞായർ രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. വീടിനോടുചേർന്നുള്ള കോഴിക്കൂട്ടിൽ കോഴികളുടെ കഴുത്ത് കടിച്ചുമുറിച്ച നിലയിലാണ് കാണപ്പെട്ടത്.

സമീപപ്രദേശമായ വെള്ളാണിക്കൽ പാറമുകളിൽ കാട്ടുപൂച്ചകൾ ഉള്ളതായി പ്രദേശവാസികൾ പറഞ്ഞു. ഇവയാകാം കോഴികളെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം.

മേഖലയിൽ കാട്ടുപന്നികളുടെ ശല്യവും രൂ‍ക്ഷമാണ്‌. നരി, മുള്ളൻപന്നി, കുറുക്കൻ എന്നിവയും പ്രദേശത്ത്‌ എത്താറുണ്ട്‌.

രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home