ad
Deshabhimani

കനത്ത മഴ: പാലക്കാട് മംഗലം ഡാം തുറന്നു; ജാഗ്രത നിർദേശം

Mangalam Dam
വെബ് ഡെസ്ക്

Published on Aug 01, 2026, 11:07 AM | 1 min read

പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകളും 5 സെൻ്റിമീറ്റർ വീതം തുറന്നു. ശനിയാഴ്ച രാവിലെ 10.30 നാണ് ഷട്ടറുകൾ തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ 60 സെൻ്റിമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ട്. മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയയെത്തുടര്‍ന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home