ad
Deshabhimani

എരുമേലി കുഴൽപണ വേട്ട: ഇന്ത്യൻ കറൻസിക്കൊപ്പം ലക്ഷങ്ങളുടെ മലേഷ്യൻ കറൻസിയും

hawala
വെബ് ഡെസ്ക്

Published on Feb 26, 2026, 06:30 PM | 1 min read

എരുമേലി: എരുമേലിയിൽ ഇന്ന് രാവിലെ പിടികൂടിയ വൻ കുഴൽ പണ വേട്ടയിൽ, ഇന്ത്യൻ കറൻസിക്കൊപ്പം ലക്ഷങ്ങളുടെ മൂല്യം വരുന്ന മലേഷ്യൻ കറൻസിയും പോലീസ് കണ്ടെത്തി. രണ്ട് ബാഗുകളിലായി കൊണ്ടുവന്ന 61,10,000 ലക്ഷം കൂടാതെ ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മലേഷ്യൻ കറൻസിയും കണ്ടെത്തിയതായും എരുമേലി എസ് എച്ച് ഒ ഇഡി ബിജു പറഞ്ഞു.ആദ്യ ഘട്ട പരിശോധനയിൽ ഇന്ത്യൻ കറൻസി മാത്രമാണ് കണ്ടെത്തിയത്. എന്നാൽ പിന്നീട് ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മലേഷ്യൻ കറൻസിയും കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.‌ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഡാൻസ് സാഫ് ടീം കുഴൽ പണം പിടിച്ചത് .


എരുമേലി പൊലീസിന്റെ കൂടി സഹായത്തോടെ എരുമേലി കെ എസ് ആർ റ്റി ബസിൽ നിന്ന് പണവുമായി ഇറങ്ങി വരുന്നതിനിടെയാണ് എരുമേലി സ്വദേശിയായ മാളികവീട് അബ്ദുൾ ഷുക്കൂർ (72 )എന്നയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. കുഴൽപണ കേസ് ആയതിനാൽ നാളെ ഇഡിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ബാഗ്ലൂരിൽ നിന്ന് പണവുമായി എറണാകുളത്ത് വന്ന് ഇവിടെ നിന്ന് കെഎസ് ആർടിസി ബസിൽ എരുമേലി കെഎസ്ആർടിസിയിൽ എത്തുകയായിരുന്നു.


എറണാകുളത്ത് നിന്ന് പിന്തുടർന്ന പൊലീസ് സംഘം എരുമേലി കെഎസ് ആർടിസിയിൽ വച്ച് പിടികൂടുകയായിരുന്നു. കോയമ്പത്തൂരിൽ വാഹനം എടുക്കാനായി പോയതാണെന്നാണ് കസ്റ്റഡിയിൽ എടുത്ത അബ്ദുൾ ഷുക്കൂർ പറയുന്നത്. എന്നാൽ ഇത് വിശ്വസനീയമല്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കുഴൽ പണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ കുറച്ച് ദിവസങ്ങാളായി നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. രണ്ട് ബാഗുകളിലായി 500ന്റെ കെട്ടുകളും - 200ന്റെ കെട്ടുകളുമാണ് ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home