ad
Deshabhimani

മകന്റെ വിവാഹം കഴിഞ്ഞ്‌ മടങ്ങവെ കാറപകടത്തിൽ അമ്മ മരിച്ചു

accident death
വെബ് ഡെസ്ക്

Published on Jan 31, 2025, 08:04 PM | 1 min read

കുഴൽമന്ദം: കോട്ടയത്ത്‌ മകന്റെ വിവാഹം കഴിഞ്ഞ്‌ മടങ്ങവെ ദേശീയപാത ചരപ്പറമ്പിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട്‌ മുണ്ടൂർ വേലിക്കാട് മണ്ടകാതിൽ വീട്ടിൽ സാറാമ്മ ഫിലിപ്പാണ് (62) മരിച്ചത്. ഭർത്താവ്‌ ഫിലിപ്പ്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഫിലിപ്പാണ്‌ കാർ ഓടിച്ചിരുന്നത്‌.


വെള്ളി പകൽ 11.15നാണ് അപകടം. അമിതവേഗത്തിലായിരുന്ന കാർ നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സാറാമ്മ മരിച്ചു. കാർ പൂർണമായി തകർന്നു. തിങ്കളാഴ്‌ച മുണ്ടൂരിൽ മകൻ സാമുവൽ ഫിലിപ്പിന്റെ വിവാഹവിരുന്ന് സൽക്കാരം തീരുമാനിച്ചിരുന്നു. കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം പിന്നീട്. മറ്റൊരു മകൾ: ദിവ്യ. മരുമക്കൾ: രേഷ്മ ചെറിയാൻ, ലിബിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home