സ്പെഷ്യൽ സ്കൂളുകൾക്ക് 50 കോടി രൂപ ഗ്രാന്റ് അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് 50 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. ഗ്രാന്റ് ഉടൻതന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഓണറേറിയം, വൊക്കേഷണൽ എക്യുപ്മെന്റ്, കളിപ്പാട്ടങ്ങൾ, മെഡിക്കൽ അലവൻസ്, ട്രാവൽ അലവൻസ്, ആർട്ട് എജുക്കേഷൻ തുടങ്ങിയവയ്ക്ക് സ്പെഷ്യൽ സ്കൂളുകൾക്ക് ഫണ്ട് അനുവദിക്കാനാകും. 270 സ്കൂളുകൾക്കാണ് ഗ്രാന്റിന് യോഗ്യത.
ബഡ്സ് സ്കൂൾ, എൻജിഒകൾ നടത്തുന്ന സ്പെഷ്യൽ സ്കൂൾ, ഡിഡിആർഎസ് ഗ്രാന്റ് വാങ്ങുന്ന സ്കൂളുകൾ എന്നിവയ്ക്കാണ് ഗ്രാന്റ് അനുവദിച്ചത്. അടുത്ത അധ്യയന വർഷത്തേക്ക് 60 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.








0 comments