കെ-ടെറ്റ് വിഷയത്തിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകും; തീരുമാനം മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചു.
മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഇതിനായി അഡ്വക്കറ്റ് ജനറൽ ഓഫീസിനെ ചുമതലപ്പെടുത്തി.
രണ്ട് വർഷത്തിനകം കെ ടെറ്റ് പാസാകാത്തവർ സർവീസിൽ നിന്നുപുറത്താകുമെന്ന സുപ്രീം കോടതി വിധി കെ ടെറ്റ് നിർബന്ധമാക്കിയ 2012 ഏപ്രിലിന് മുന്പ് ജോലിക്ക് കയറിയ നിരവധി അധ്യാപകരെ പ്രതികൂലമായി ബാധിക്കും. അഞ്ചുവർഷം സർവീസില്ലാത്തവർക്കും സ്ഥാനക്കയറ്റം വേണമെങ്കിൽ കെ ടെറ്റ് വിജയിക്കണമെന്നാണ് കോടതിവിധി.









0 comments