കളങ്കാവലിലെ ആ ഗാനം ആലപിച്ചത് മമ്മൂട്ടിയുടെ കൊച്ചുമകൻ

കൊച്ചി: കളങ്കാവലിലെ റെഡ് ബാക്ക് എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റാണ്. എന്നാൽ ആ ഗാനത്തിന് പിന്നിലെ രസകരമായ ഒരു വിവരം അധികം ആർക്കും അറിയില്ല. മമ്മൂട്ടിയുടെ കൊച്ചുമകൻ അദ്യാൻ സയീദ് ആണ് റെഡ് ബാക്ക് എന്ന ഗാനം ആലപിച്ചത്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്. ‘കളങ്കാവലിന്റെ’ സംവിധായകൻ ജിതിൻ കെ ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.
ഡിസംബർ അഞ്ചിനാണ് കളങ്കാവൽ ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.








0 comments