ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്; ബിജെപിക്ക് സീറ്റ് നഷ്ടം

ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റ് നഷ്ടം. രണ്ട് സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കും വിജയിച്ചു. 3 സിറ്റിങ് സീറ്റുകൾ എഎപി നിലനിർത്തി.
ഗ്രേറ്റർ കൈലാഷ്, ഷാലിമാർ ബാഗ് (ബി), അശോക് വിഹാർ, ചാന്ദ്‌നി ചൗക്ക്, ചാന്ദ്‌നി മഹൽ, ദിചാവോൺ കലാൻ, നരൈന, സംഗം വിഹാർ (എ), ദക്ഷിണ്‍ പുരി, മുണ്ട്ക, വിനോദ് നഗർ, ദ്വാരക (ബി) എന്നീ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 12 വാർഡുകളിൽ ചാന്ദ്‌നി മഹലിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത് (41.95%). ഗ്രേറ്റർ കൈലാഷിൽ ഏറ്റവും കുറവും (20.87%). 12 വാർഡുകളിലെയും ജനപ്രതിനിധികൾ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
നവംബർ 30 നായിരുന്നു തെരഞ്ഞെടുപ്പ്.








0 comments