ഇതാ, സ്‌ത്രീ പീഡകർക്ക്‌ വിലങ്ങുവെക്കുന്ന പൊലീസ്‌

sssss
avatar
റഷീദ്‌ ആനപ്പുറം

Published on Dec 03, 2025, 01:03 PM | 3 min read

സ്‌ത്രീ സുരക്ഷ വാക്കിലല്ല, ഡമ്മി പരീക്ഷണത്തിലോ ചെരുപ്പ്‌ തൂക്കിയിടലോ അല്ല. പ്രവർത്തിയിൽ കാണിക്കലാണ്‌ എൽഡിഎഫ്‌ സർക്കാരിന്‌ സ്‌ത്രീ സുരക്ഷ. പെരുമ്പാവൂരിലെ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാം മുതൽ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ച രാഹുൽ ഇ‍ൗശ്വർവരെ തടവറയിൽ ആയതിന്‌ പിന്നിൽ സ്‌ത്രീകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരോട്‌ സർക്കാരിനുള്ള പ്രതിബദ്ധയും കുറ്റകവാളികളോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനവുമാണ്‌. നിയമസഭയിലും പുറത്തും മുഖ്യമന്ത്രി നൽകിയ ഉറപ്പ് വെറും വാക്കല്ല എന്ന്‌ കേരളം വീണ്ടും തിരിച്ചറിയുകയാണ്‌.


തിരുവനന്തപുരം: സ്‌ത്രീ സുരക്ഷ വാക്കിലല്ല, ഡമ്മി പരീക്ഷണത്തിലോ ചെരുപ്പ്‌ തൂക്കിയിടലോ അല്ല. പ്രവർത്തിയിൽ കാണിക്കലാണ്‌ എൽഡിഎഫ്‌ സർക്കാരിന്‌ സ്‌ത്രീ സുരക്ഷ. പെരുമ്പാവൂരിലെ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാം മുതൽ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ച രാഹുൽ ഇ‍ൗശ്വർവരെ തടവറയിൽ ആയതിന്‌ പിന്നിൽ സ്‌ത്രീകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരോട്‌ സർക്കാരിനുള്ള പ്രതിബദ്ധയും കുറ്റകവാളികളോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനവുമാണ്‌. നിയമസഭയിലും പുറത്തും മുഖ്യമന്ത്രി നൽകിയ ഉറപ്പ് വെറും വാക്കല്ല എന്ന്‌ കേരളം വീണ്ടും തിരിച്ചറിയുകയാണ്‌.


കോൺഗ്രസ്‌ നേതാവ്‌ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർബന്ധിപ്പിച്ച്‌ ഗർഭഛിദ്രം നടത്തി എന്ന യുവതിയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തിരുന്നു. അതിജീവിത മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചാണ്‌ അന്വേഷിക്കുന്നത്. അതിനിടെയാണ്‌ രാഹുൽ ഇ‍ൗശ്വർ അടക്കം ചാനൽ ചർച്ചയിലും മറ്റും അതിജീവിതയെ അധിക്ഷേപിച്ചത്‌. ഇതിനെതിരെ അതിജീവിത നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. കോടതിയിൽ ജാമ്യത്തിന്‌ രാഹുൽ ശ്രമിച്ചെങ്കിലും പൊലീസ്‌ വ്യക്തമായ ഡിജിറ്റൽ തെളിവ്‌ ശേഖരിച്ചിരുന്നു. ഇക്കാര്യം പ്രോസിക്യൂഷന്‌ കോടതിയെ ബോധ്യപ്പെടുത്തനായതോടെ രാഹുലിനെ റിമാന്റ്‌ ചെയ്യുകയായിരുന്നു.


കേരളത്തിൽ എൽഡിഎഫ്‌ ഭരണത്തിൽ സ്‌ത്രീ സുരക്ഷ വാക്കിലെ കസർത്തല്ല. കഴിഞ്ഞ പത്ത്‌ വർഷമായി ഇത്‌ കേരളം തൊട്ടറിയുകയാണ്‌.


കേരളത്തിൽ എൽഡിഎഫ്‌ ഭരണത്തിൽ സ്‌ത്രീ സുരക്ഷ വാക്കിലെ കസർത്തല്ല. കഴിഞ്ഞ പത്ത്‌ വർഷമായി ഇത്‌ കേരളം തൊട്ടറിയുകയാണ്‌. പെരുമ്പാവൂരിൽ നിയമ വിദ്യാർഥി ജിഷയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊന്നുതള്ളിയത്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ പൊലീസുകാരെ ഡമ്മി പ്രതികളാക്കി യുഡിഎഫ്‌ സർക്കാർ നാടകം കളിച്ചു. പ്രതിയുടേതെന്ന്‌ പറഞ്ഞ്‌ ചെരുപ്പ്‌ തൂക്കിയിട്ട്‌ മാധ്യമങ്ങളെ കാണിച്ച്‌ പൊലീസ്‌ പരിഹാസ്യരായി. പ്രതിയുടെ പല്ലുമായി സാമ്യം കണ്ടെത്താൻ നാട്ടുകാരെ വരി നിർത്തി പച്ചമാങ്ങ കടിപ്പിച്ചു. അങ്ങണെ എത്രയെത്ര നാടകങ്ങൾ. എന്നാൽ 2016ൽ എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ജിഷ കേസന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ദിവസങ്ങൾക്കം പ്രതി അമീറുൽ ഇസ്ലാം അറസ്‌റ്റിലായി. കോടതി ശിക്ഷിക്കുകയും ചെയ്‌തു.


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഏറെ കാലം ജയിലിൽ അടച്ചതും സർക്കാരിന്റെ ഇഛാശക്തിയുടെ തെളിവായി. കുറ്റവാളികൾ എത്ര ഉന്നതരായാലും ഒരു പരിഗണനയും പ്രതീക്ഷിക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്‌ ശരിവെക്കുന്നതായി ദിലീപിന്റെ അറസ്‌റ്റും ജയിൽ വാസവും. ഇ‍ൗ കേസിൽ എട്ടിന്‌ കോടതി വിധി പറയും. കന്യസ്‌ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്‌തു.


കേരളം ഏറെ ചർച്ച ചെയ്‌തതാണ്‌ വിസ്‌മയ കൊല്ലപ്പെട്ട കേസ്‌. ഇ‍ൗ കേസിൽ ശാസ്‌ത്രീയ അന്വേഷണത്തിലൂടെ ഭർത്താവിന്‌ ശിക്ഷ വാങ്ങി കൊടുത്തു. ആലപ്പുഴയിൽ സുഭദ്ര എന്ന വീട്ടമ്മയെ കൊന്ന്‌ കുഴിച്ചു മൂടിയ കേസ്‌, വിഴഞ്ഞം മുല്ലൂരിൽ വയോധികയായ ശാന്തകുമാരി,‍ കേസവദാസപുരത്തെ മനോരമ, തണ്ണ‍ീർമുക്കത്തെ ഹെന തുടങ്ങി നിരവധി കേസുകൾ പൊലീസ്‌ തെളിയിച്ചു. പാലാരിവട്ടത്തെ പത്മ എന്ന വീട്ടമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ്‌ കേരളം ഞെട്ടിയ ഇലന്തൂർ ഇരട്ട നരബലി കേസ്‌ തെളിയിക്കപ്പെട്ടത്‌. ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊന്ന്‌ ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസ്‌, തിരുവനന്തപുരത്ത്‌ പൂക്കടയിലെ ജീവനക്കാരി കൊല്ലപ്പെട്ട കേസ്‌ തുടങ്ങിയവയും കേരള പൊലീസ്‌ തെളിയിച്ചു.


യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ പൊലീസ്‌ തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തേതും. വ്യത്യാസം രണ്ട്‌ സർക്കാരുകളുടെ പൊലീസ്‌ നയമാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഭരണ സംവിധാനം പൊലീസിനെ ജീർണാവസ്ഥയിലെത്തിച്ചു. എല്ലാതരം മാഫിയകളും തഴച്ചുവളർന്നു. പലതിനും പൊലീസ്‌ കൂട്ടുനിന്നു. എന്നാൽ എൽഡിഎഫ്‌ സർക്കാർ ആ സേനയെ അത്തരം ജീർണാവസ്ഥയിൽനിന്ന്‌ മോചിപ്പിച്ചു എന്ന്‌ മാത്രമല്ല, കുറ്റാന്വേഷണ മികവിൽ ഇന്ത്യയിലെ നമ്പർ വൺ സേനയാക്കി. അതിന്റെ ഗുണമാണ്‌ ഇന്ന്‌ കേരളം അനുഭവിക്കുന്നത്‌.


യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ പൊലീസ്‌ തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തേതും. വ്യത്യാസം രണ്ട്‌ സർക്കാരുകളുടെ പൊലീസ്‌ നയമാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഭരണ സംവിധാനം പൊലീസിനെ ജീർണാവസ്ഥയിലെത്തിച്ചു. എല്ലാതരം മാഫിയകളും തഴച്ചുവളർന്നു. പലതിനും പൊലീസ്‌ കൂട്ടുനിന്നു. എന്നാൽ എൽഡിഎഫ്‌ സർക്കാർ ആ സേനയെ അത്തരം ജീർണാവസ്ഥയിൽനിന്ന്‌ മോചിപ്പിച്ചു എന്ന്‌ മാത്രമല്ല, കുറ്റാന്വേഷണ മികവിൽ ഇന്ത്യയിലെ നമ്പർ വൺ സേനയാക്കി. അതിന്റെ ഗുണമാണ്‌ ഇന്ന്‌ കേരളം അനുഭവിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home