'വയനാടിന്റെ പേരിൽ പിരിച്ചു മുക്കിയ കളള കോൺഗ്രസുകാരെ കടക്ക് പുറത്ത്'; സോഷ്യൽ മീഡിയയിൽ ചർച്ച

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. 'വയനാടിന്റെ പേരിൽ പിരിച്ചു മുക്കിയ കളള കോൺഗ്രസുകാരെ കടക്ക് പുറത്ത്'- എന്ന ചർച്ച സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു.
'വയനാടിന്റെ പേരിൽ പണം പിരിച്ച് മുക്കിയ, ബലാത്സംഗ വീരന്മാരും അവരെ സംരക്ഷിക്കുന്നവരും കടക്ക് പുറത്ത്'- എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു. മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിക്കാനെന്ന പേരിൽ പിരിച്ച ഫണ്ടിന്റെ കൃത്യമായ കണക്ക് പുറത്തുവിടാൻ പോലും യൂത്ത് കോൺഗ്രസും കോൺഗ്രസും മുസ്ലിം ലീഗും ഇതുവരെ തയ്യാറായിട്ടില്ല.
ദുരിതബാധിതരർക്ക് വീട് നിർമിച്ചുനൽകുന്നതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരിച്ചിരുന്നു. മുപ്പത് വീട് നിർമിച്ചുനൽകുമെന്നായിരുന്നു പ്രഖ്യാപനം. ഓരോ ബ്ലോക്ക് കമ്മറ്റിയും രണ്ടര ലക്ഷം രൂപ പിരിച്ചെടുത്ത് സംസ്ഥാന കമ്മിറ്റിക്ക് അടയ്‌ക്കണമെന്നും നിർദേശിച്ചിരുന്നു.
മുസ്ലിംലീഗിന്റെ പിരിവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. വീട് നിർമിക്കാനെന്ന പേരിൽ വയനാട്ടിൽ ഭൂമി വാങ്ങാൻ യഥാർഥ വിലയുടെ നാലിരട്ടിവരെ ചെലവിട്ടു. നിർമാണത്തിന് അനുമതിയില്ലാത്ത ഭൂമിയാണ് വാങ്ങിക്കൂട്ടിയത് എന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്.








0 comments