വൈദ്യുതി നിയന്ത്രണം പരിഹരിക്കുന്നതിൽ സര്‍ക്കാര്‍ പൂർണ പരാജയം, ജനങ്ങളോട് നന്ദികേട് കാണിക്കരുത് : ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം : ജനജീവിതം ദുസ്സഹമാക്കി തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. പവർകട്ടിൽ കേരളത്തിലെ ജനങ്ങൾ വലയുകയാണെന്നും വൈദ്യുതി നിയന്ത്രണം പരിഹരിക്കുന്നതിൽ ഭരണനേതൃത്വം പൂർണമായും പരാജയപ്പെട്ടുവെന്നും ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
എപ്പോഴാണ് കറണ്ട് പോകുന്നതെന്നും എത്ര സമയത്തേക്കാണ് പോകുന്നതെന്നും സർക്കാർ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും ബ്രിട്ടാസ് വിമർശിച്ചു. 'ഭരണനേതൃത്വം അക്ഷരാർത്ഥത്തിൽ പരാജയപ്പെടുമ്പോഴാണ് ഉദ്യോഗസ്ഥ നേതൃത്വം മുന്നോട്ടുവരുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കമുള്ള ജനപ്രതിനിധികളാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ അഭിമുഖീകരിക്കേണ്ടത്. നമ്മുടേത് ജനാധിപത്യ സംവിധാനമാണെന്നും ബ്യൂറോക്രസിയല്ലെന്നുമുള്ള കാര്യം വിഡി സതീശൻ ചിന്തിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാരാണെന്ന വിഡി സതീശൻ സർക്കാരിന്റെ വാദം തെറ്റാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് എത്രയോ മുന്നറിയിപ്പുകൾ അവർക്ക് ലഭിച്ചതാണ്. കർണാടകയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതടക്കമുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ധാരണയുണ്ടാക്കാൻ സർക്കാർ താല്പര്യം കാണിച്ചില്ല. സർക്കാർ അധികാരത്തിലെത്തി നാലാം മാസമായിട്ടും കൂടിയാലോചനകൾ നടത്താതെ വരുത്തിവെച്ച കൃത്രിമ പ്രതിസന്ധിയാണിത്', ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ വൈദ്യുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച വ്യക്തിയാണ് പിണറായി വിജയനെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ജനങ്ങൾ ഭൂരിപക്ഷം തന്ന് അധികാരത്തിലേറ്റിയ യുഡിഎഫ് ജനങ്ങളോട് നന്ദികേട് കാണിക്കരുതെന്നും ബ്രിട്ടാസ് ഓർമിപ്പിച്ചു.
നിങ്ങളാണ് കേരളം ഭരിക്കുന്നത്, നിങ്ങൾക്കാണ് ജനവിധി. വലിയ ഭൂരിപക്ഷം നൽകിയാണ് ജനങ്ങൾ നിങ്ങളെയും നിങ്ങളുടെ മുന്നണിയെയും അധികാരത്തിലേറ്റിയത്; അവരോട് നന്ദികേട് കാണിക്കരുത്, ജോൺ ബ്രിട്ടാസ് പറഞ്ഞു.









0 comments