ad
Deshabhimani

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് തുടക്കം; പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി

CPIM KOZHIKODE.JPG
വെബ് ഡെസ്ക്

Published on Sep 13, 2026, 10:27 AM | 1 min read

കോഴിക്കോട്‌: മൂന്നുനാൾ നീളുന്ന ​സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്‌ കോഴിക്കോട്ട്‌ തുടക്കം. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. കേന്ദ്രകമ്മിറ്റി അം​ഗങ്ങളായ എളമരം കരീമും കെ കെ ഷൈലജയും രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്തു.


സിപിഐ എമ്മിന്റെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ വ്യക്തമായ ദിശാബോധവും തെളിമയുമേകാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ്‌ യോഗത്തിലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാനും ജനസ്വാധീനം വിപുലമാക്കാനുമുള്ള കർമപദ്ധതികൾ ആവിഷ്‌കരിക്കും.


സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 പേരാണ്‌ ചൊവ്വാഴ്‌ചവരെയുള്ള യോഗത്തിൽ പങ്കെടുക്കുക. സമാപനംകുറിച്ച്‌ ലക്ഷം പേർ അണിനിരക്കുന്ന റാലി ചൊവ്വാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന്‌ കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ റാലിയിൽ ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home