ad
Deshabhimani

റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും നേരത്തേ ഇറങ്ങണം; കോഴിക്കോട് ഇന്ന് ഗതാഗത നിയന്ത്രണം

traffic regulations
വെബ് ഡെസ്ക്

Published on Sep 13, 2026, 09:31 AM | 1 min read

കോഴിക്കോട്: ​മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയും ഞായർ വൈകിട്ട് അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.


വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശേരി– ബാലുശ്ശേരി–നന്മണ്ട– എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടനിലം-–കളരിക്കണ്ടി– -വരട്ട്യാക്ക്– -പെരിങ്ങളം- വഴിയും മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്– -പെരിങ്ങളം- വഴിയും കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ–- പാവങ്ങാട്- – നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടിമുഴിക്കൽ-– രാമനാട്ടുകര– -ഫറോക്ക്– - ചെറുവണ്ണൂർ വഴിയും നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.


​സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ്– -മുണ്ടിക്കൽ താഴം– -കോട്ടാംപറമ്പ- –മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ്– ഇരിങ്ങാടൻ പള്ളി– - മുണ്ടിക്കൽ താഴം– - കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home