ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥിയുടെ മരണം; കലക്ടറേറ്റിൽ ഹിയറിങ് ഇന്ന്

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളോടും സ്കൂൾ അധികൃതരോടും തിങ്കളാഴ്‌ച എറണാകുളം കലക്ടറേറ്റിൽ ഹിയറിങ്ങിന് എത്താൻ നിർദേശം.
പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ രാവിലെ 10.30ന് ഹിയറിങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പങ്കെടുക്കും. കഴിഞ്ഞദിവസം ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ ശിവദാസൻ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെത്തി അധ്യാപകർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സമഗ്രാന്വേഷണത്തിന് മ ന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.
വൈസ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു
മിഹിർ അഹമ്മദ് മുമ്പ് പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് മോഡേൺ അക്കാദമിയിലെ വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇയാളിൽനിന്ന് മിഹിർ മാനസികപീഡനം നേരിട്ടുവെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലുണ്ട്. കഴിഞ്ഞദിവസം പ്രത്യേക അന്വേഷകസംഘം ബിനു അസീസിന്റെ മൊഴിയെടുത്തിരുന്നു.







0 comments