ഗ്യാസ് സിലിണ്ടറിലെ ചോർച്ച പരിശോധിക്കാനെത്തിയ ആൾ പൊള്ളലേറ്റ് മരിച്ചു

പുതുക്കാട്: വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ ചോർച്ച പരിശോധിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വട്ടണാത്ര സ്വദേശി മരിച്ചു. വട്ടണാത്ര കൈനാത്തൂടൻ വീട്ടിൽ അശോക (62) നാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തിങ്കളാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു മരണം
മെയ് 30ന് കണ്ണംമ്പത്തൂർ പൊന്നാമ്പിടി ബിന്ദുവിൻ്റെ വീട്ടിലായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബിന്ദു ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടർ സർവീസ് ചെയ്യാനെത്തിയ അശോകൻ അടുക്കളയിൽ സിലിണ്ടർ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.സംസ്കാരം നടത്തി. ഭാര്യ : ഗീത. മക്കൾ : അഖീഷ്, അശ്വതി. മരുമക്കൾ : അഭീഷ, ജിതേഷ്.









0 comments