പരിവഹൻ സൈറ്റിന്റെ പേരിൽ തട്ടിപ്പ്: മൂന്ന് യുപി സ്വദേശികൾ പിടിയിൽ

കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പരിവഹൻ സൈറ്റിന്റെ പേരിൽ രാജ്യത്ത് വൻ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മൂന്ന് പേരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്.
വാരാണസിയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തിൽ മാത്രം 500 ഓളം തട്ടിപ്പുകൾ നടന്നതായാണ് കണ്ടെത്തൽ.
സംസ്ഥാനത്ത് നിന്ന് 45 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പിലൂടെ സംഘം കവർന്നത്. കൊൽക്കത്തയിൽ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങൾ സംഘം ശേഖരിച്ചത്. പരിവഹൻ സൈറ്റിന്റെ പേരിൽ വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയാണ് പണം തട്ടിയിരുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.









0 comments