9 മാസം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തി: മാതാവും രണ്ടാനച്ഛനുമടക്കം അഞ്ചുപേർ അറസ്റ്റിൽ

തിരൂർ : 9 മാസം പ്രായമുള്ള കുട്ടിയെ വിൽപ്പന നടത്തിയ കേസിൽ കുട്ടിയുടെ മാതാവും രണ്ടാനച്ഛനുമടക്കം അഞ്ചുപേർ അറസ്റ്റിൽ. തിരൂർ കോട്ട് സ്കൂളിന് സമീപത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ തമിഴ്നാട് കിള്ളുകുറിശ്ശി ശങ്കരപുരം താലൂക്കിൽ കീർത്തന (24), ഭർത്താവ് തമിഴ്നാട് സേലം നദക്കരാൽ പിള്ളയാർ കോവിൽ ശിവ (24) കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, കുട്ടിയെ വിൽപ്പന നടത്താൻ ഇടനിലക്കാരായി നിന്ന സെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ദമ്പതികൾ 9 മാസം പ്രായമുള്ള പെൺകുട്ടിയെ ഒന്നരലക്ഷം രൂപയ്ക്ക് വില്പന നടത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരൂർ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാവിനെ പോലീസ് ചോദ്യം ചെയ്യുന്നതിൽ നിന്നാണ് മഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ സ്ത്രീയ്ക്ക് 1,50,000 രൂപയ്ക്ക് കുട്ടിയെ മാതാവും രണ്ടാം ഭർത്താവും ചേർന്ന് വിറ്റതായി മൊഴി നൽകിയത്. അന്വേഷണത്തിൽ കുട്ടിയെ കൊണ്ടുപോയ സ്ത്രീ കോഴിക്കോട് ഭാഗത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. ഇതിനിടെ ഇവർ തിരൂർ പൊലീസ് സ്റ്റേഷനിൽ കുട്ടിയുമായി ഹാജരാവുകയായിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മലപ്പുറം ശിശു സംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.









0 comments